വയനാട് ടൗൺഷിപ്പ് രണ്ടാംഘട്ടം: 149 ഗുണഭോക്താക്കൾക്ക് ഓറിയന്റേഷൻ | Keraladesham

November 24, 2026
web-logo
കേരളം

വയനാട് ടൗൺഷിപ്പ് രണ്ടാംഘട്ടം: 149 ഗുണഭോക്താക്കൾക്ക് ഓറിയന്റേഷൻ പരിപാടി നടത്തി

1 minute read
Nov 24, 2026
news-image-1
Font Size:
18 px
Share :

വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വീടുകൾ ലഭിക്കുന്ന 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റിലെ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ഗുണഭോക്താക്കൾക്കായി ഒരുങ്ങുന്ന വീടുകൾ, അനുബന്ധ സൗകര്യങ്ങൾ, അടിസ്ഥാന വികസന സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് സ്പെഷ്യൽ ഓഫീസർ ഡോ. ജെ. അരുൺ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ.ടി. രാകേഷ് എന്നിവർ ക്ലാസെടുത്തു. വീടുകളുടെ നിർമാണ രീതി യു.എൽ.സി.സി.എസ്, കിഫ്‌കോൺ എൻജിനീയർമാർ വിശദീകരിച്ചു.

ടൗൺഷിപ്പ് പദ്ധതിയുടെ വിവിധ ഘടകങ്ങൾ, ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ, താമസം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയും പരിപാടിയിൽ വിശദീകരിച്ചു. ഗുണഭോക്താക്കൾ ഉന്നയിച്ച സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി.

ടൗൺഷിപ്പിന്റെ രൂപരേഖയെയും സൗകര്യങ്ങളെയും കുറിച്ച് രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് വ്യക്തമായ ധാരണ നൽകാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും പരിപാടി സഹായകമായി. പുൽപ്പാറ കൗൺസിലർ ഷമീർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags