തിരുവനന്തപുരം കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും | Keraladesham

November 11, 2026
web-logo
കേരളം

തിരുവനന്തപുരം കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും; കളക്ടർ അഞ്ജു കെ.എസ്. ഉദ്ഘാടനം ചെയ്തു

1 minute read
Nov 10, 2026
news-image-1
Font Size:
18 px
Share :

തിരുവനന്തപുരം കളക്ടറേറ്റിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയ പരിപാടിയിൽ ഭരണഭാഷാ വാരാഘോഷം ജില്ലാ കളക്ടർ അഞ്ജു കെ.എസ്. ഉദ്ഘാടനം ചെയ്തു.

കേരളപ്പിറവിയുടെ 70-ാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ മലയാളഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കണമെന്നും ഭാഷയുടെ ഉപയോഗം കൂടുതൽ ജനകീയമാക്കണമെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

മലയാള ദിനാചരണം യുവസാഹിത്യകാരൻ നിസാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സംഭാഷണരീതിയിൽ ഉപയോഗിക്കുമ്പോഴാണ് ഭാഷയുടെ യഥാർഥ സൗന്ദര്യം തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടൻ ഭാഷാശൈലികളെക്കുറിച്ചും സ്വന്തം നോവൽ രചനാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ എ. അധ്യക്ഷയായി. ഹുസൂർ ശിരസ്തദാർ സിസ സ്റ്റാൻലിംഗ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം, ഡെപ്യൂട്ടി കളക്ടർമാരായ ബിന്ദു പി ജി, ഷീജ എസ്, അനിത നായർ കെ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദിവ്യ റ്റി എസ്, സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് ഷൈജു എസ്.എസ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags