സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശോജ്വല വരവേൽപ്പ് | Keraladesham

October 26, 2026
web-logo
കേരളം

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശോജ്വല വരവേൽപ്പ്

1 minute read
Oct 25, 2026
news-image-1
Font Size:
18 px
Share :

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശകരമായ വരവേൽപ്പ്. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം പുറപ്പെട്ട ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് ജില്ലയിലെത്തിയത്.

കോട്ടയം എം.ഡി സെമിനാരി സ്കൂളിൽ വാദ്യഘോഷങ്ങളോടെയാണ് ഘോഷയാത്രയെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും ജില്ലാ കളക്ടർ ചേതൻകുമാർ മീണയും ചേർന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങി.

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ അനിൽ കെ. തോമസ്, കെ.എസ്. ബിജുമോൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ, ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം എന്നിവരും അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

പാലായിലും സ്വീകരണം

തുടർന്ന് പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലും സ്വർണക്കപ്പിന് സ്വീകരണം ഒരുക്കി. പാലാ നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ബൈജു, എ.ഇ.ഒമാരായ ജോളിമോൾ ഐസക്, ഡോ. കെ.ആർ. ബിന്ദുജി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസ മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി മാത്യു എന്നിവർ സന്നിഹിതരായി. വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

രണ്ടു കേന്ദ്രങ്ങളിലും സ്വീകരണത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags