ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ താത്കാലിക ഒഴിവുകൾ; നവംബർ 24 വരെ അപേക്ഷ | Keraladesham

November 13, 2026
web-logo
കേരളം

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഡ്രൈവർ, പ്യൂൺ ഉൾപ്പെടെ താത്കാലിക ഒഴിവുകൾ; നവംബർ 24 വരെ അപേക്ഷിക്കാം

1 minute read
Nov 13, 2026
news-image-1
Font Size:
18 px
Share :

തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക് സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക് ഷോപ്പ് അറ്റൻഡർ (നോൺ ടെക്നിക്കൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ www.kstmuseum.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നവംബർ 24 വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags