തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിൽ പ്ലേസ്മെന്റ് സെൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ്. കരാറടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ നവംബർ 18നകം ഇ-മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യതകൾ
ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ്, കോർപ്പറേറ്റ് റിലേഷൻസ് / കരിയർ സർവീസസ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രവൃത്തിപരിചയത്തോടൊപ്പം എം.ബി.എ ഹ്യൂമൻ റിസോഴ്സ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 45 വയസ്.
എങ്ങനെ അപേക്ഷിക്കാം
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം നവംബർ 18നകം [email protected] എന്ന വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala