പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ‘ഉണര്‍വ്’ മാനസികാരോഗ്യ ക്ലാസ് | Keraladesham

October 30, 2026
web-logo
കേരളം

പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ‘ഉണര്‍വ്’ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ്; സമ്മര്‍ദം നേരിടാന്‍ വഴികാട്ടി

1 minute read
Oct 29, 2026
news-image-1
Font Size:
18 px
Share :

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ.) പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്ത് ‘ഉണര്‍വ്’ എന്ന പേരില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വിലാസിനി അമ്മ അധ്യക്ഷയായി.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ദൈനംദിന ജീവിതത്തിലെ മാനസിക സമ്മര്‍ദങ്ങളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുക, വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനെക്കുറിച്ച് അവബോധം നല്‍കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരോട് കരുതലും സഹാനുഭൂതിയും പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയായി.

സൈക്യാട്രിസ്റ്റ് ഡോ. ലൈല ദിവാകര്‍ ക്ലാസ് നയിച്ചു.

മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എ നെജോ മോന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രഘു പെരുമ്പുളിക്കല്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍ പ്രതിഭ കുമാരി, രെഞ്ചു എം ജോയ്, അപര്‍ണ ആര്‍ ഉത്തമന്‍, ടി സി സന്തോഷ് കുമാര്‍, ബിലേഖ രാജീവ് എന്നിവര്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ബി. വിജു, ആര്‍.ജി.എസ്.എ. കോര്‍ഡിനേറ്റര്‍ വിനീത രാജ് എന്നിവരും ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags