മുണ്ടക്കൊല്ലി ഊരിൽ പൈതൃക ഭവനം തുറന്നു; അങ്കണവാടിക്ക് തറക്കല്ല് | Keraladesham

November 25, 2026
web-logo
കേരളം

മുണ്ടക്കൊല്ലി ഊരിൽ 10 ലക്ഷം രൂപയുടെ പൈതൃക ഭവനം തുറന്നു; 25 ലക്ഷത്തിന്റെ അങ്കണവാടിക്ക് തറക്കല്ലിട്ടു

1 minute read
Nov 25, 2026
news-image-1
Font Size:
18 px
Share :

വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുണ്ടക്കൊല്ലി ഊരിൽ നിർമാണം പൂർത്തിയാക്കിയ പൈതൃക ഭവനം നാടിന് സമർപ്പിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഊരിൽ നിർമിക്കുന്ന പുതിയ അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ഇതേ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് പൈതൃക ഭവനത്തിനായി ചെലവഴിച്ചത്. അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

നേന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഗംഗാധരൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി, പഞ്ചായത്ത് അംഗം എം.എസ് ഫെബിൻ, മുൻ അംഗം കെ.വി ശശി, എം.എം അജയൻ, എം.എ സുരേഷ്, കെ.ആർ സാജൻ, സി. ഗോപാലകൃഷ്ണൻ മാസ്റ്റർ, തസ്നീം, സി.പി സുനിൽ റാം, ലില്ലി ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags