കുടുംബശ്രീയുടെ പതിനാലാമത് ദേശീയ സരസ് മേള ഡിസംബർ 22 മുതൽ 31 വരെ മലപ്പുറത്ത് നടക്കും. മേളയുടെ പോസ്റ്റർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പ്രകാശനം ചെയ്തു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി വിഗ്‌നേശ്വരിക്ക് പോസ്റ്റർ കൈമാറിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. പബ്‌ളിക് റിലേഷൻസ് ഓഫീസർ ബി സേതുരാജ്, പ്രോഗ്രാം ഓഫീസർ ലിഷ മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ കേരളം ഉൾപ്പെടെ ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ പങ്കെടുക്കും.
പത്ത് ദിവസം നീളുന്ന മേള ഡിസംബർ 22ന് ആരംഭിച്ച് 31ന് സമാപിക്കും.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala