ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ: ഒന്നാം സമ്മാനം 25 കോടി, വിൽപ്പന തുടങ്ങി | Keraladesham

November 27, 2026
web-logo
സർക്കാർ അറിയിപ്പുകൾ

ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ: ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വില 450 രൂപ; വിൽപ്പന തുടങ്ങി

1 minute read
Nov 27, 2026
news-image-1
Font Size:
18 px
Share :

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ നിർവഹിച്ചു. 25 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ നടന്ന ചടങ്ങിൽ ടിക്കറ്റ് പ്രകാശനവും വിൽപ്പനയുടെ ഉദ്ഘാടനവും നടന്നു.

സമ്മാനഘടന

രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 24 പേർക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം 24 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ചാം സമ്മാനമായി 108 പേർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. ഇതിനു പുറമേ 5,000, 2,000, 1,000, 600, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ടിക്കറ്റ് വിലയും നറുക്കെടുപ്പും

450 രൂപയാണ് ടിക്കറ്റ് വില. ശനിയാഴ്ച (നവംബർ 28) മുതൽ ടിക്കറ്റ് വിതരണം ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in വഴി അറിയാം.

ജില്ലാ ഭാഗ്യക്കുറി ഓഫീസർ മിത്ര ഡി.എസ്., അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ ഷെറിൻ കെ., ശശി, ഷീന, ശ്രീകുമാർ, ഐ.എൻ.ടി.യു.സി ട്രേഡ് യൂണിയൻ ജില്ലാ പ്രസിഡന്റ് യൂസഫ് എം.എസ്., വൈസ് പ്രസിഡന്റ് മുരളീധരൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags