കുടുംബശ്രീ @ ക്യാമ്പസ്: വിദ്യാർത്ഥിനി ഗ്രൂപ്പിന് പേരും ലോഗോയും ക്ഷണിച്ചു | Keraladesham

November 12, 2026
web-logo
വിദ്യാഭ്യാസം

കുടുംബശ്രീ @ ക്യാമ്പസ്: കോളേജ് വിദ്യാർത്ഥിനി ഗ്രൂപ്പിന് പേരും ലോഗോയും ക്ഷണിച്ചു, വിജയികൾക്ക് സമ്മാനം

1 minute read
Nov 12, 2026
news-image-1
Font Size:
18 px
Share :

കോളേജ് വിദ്യാർത്ഥിനികളെ അംഗങ്ങളാക്കി കുടുംബശ്രീ രൂപീകരിക്കുന്ന ഗ്രൂപ്പിന് ആകർഷകമായ പേരും ലോഗോയും കണ്ടെത്താൻ മത്സരം. ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിയുടെ ഭാഗമായ മത്സരത്തിൽ സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനം ലഭിക്കും.

ക്രിയേറ്റീവ് ഫീൽഡ്, ടെക്നോളജി, സേവന മേഖല, ഉൽപാദന മേഖല എന്നിവയെ അടിസ്ഥാനമാക്കി പുതിയ സംരംഭങ്ങൾ തുടങ്ങാനും നൈപുണ്യ പരിശീലനം നേടാനും സ്വന്തം വരുമാനമാർഗം കണ്ടെത്താനും സാമൂഹ്യ പങ്കാളിത്തത്തിനും വിദ്യാർത്ഥിനികൾക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആശയരൂപീകരണം മുതൽ ധനസഹായവും വിപണനവും വരെ എല്ലാ ഘട്ടങ്ങളിലും കുടുംബശ്രീയുടെ പിന്തുണ വിദ്യാർത്ഥിനികൾക്ക് ലഭിക്കും.

എങ്ങനെ പങ്കെടുക്കാം

പേരിനും ലോഗോയ്ക്കും പ്രത്യേകമായാണ് സമ്മാനം നൽകുക. വിദ്യാർത്ഥിയാണെന്ന് തെളിയിക്കാൻ പഠിക്കുന്ന സ്ഥാപനത്തിന്റെയോ വകുപ്പിന്റെയോ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം എൻട്രികൾ kudumbashreeprcontest@ എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 16-11-2026.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags