വെസ്റ്റ് നടക്കാവിൽ പുതിയ ആധാർ സേവാ കേന്ദ്രം തുറന്നു | Keraladesham

October 31, 2026
web-logo
കേരളം

കോഴിക്കോട് വെസ്റ്റ് നടക്കാവിൽ പുതിയ ആധാർ സേവാ കേന്ദ്രം തുറന്നു; ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുക്കാം

1 minute read
Oct 31, 2026
news-image-1
Font Size:
18 px
Share :

കോഴിക്കോട്: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ.) പുതിയ ആധാർ സേവാ കേന്ദ്രം വെസ്റ്റ് നടക്കാവ് ബിലാത്തിക്കുളം റോഡിലെ റിറ്റ്സ് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന 14 ആധാർ സേവാ കേന്ദ്രങ്ങളിൽ ഒൻപതാമത്തേതാണ് കോഴിക്കോട്ടേത്. ആധാർ സേവനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം.

യു.ഐ.ഡി.എ.ഐ. ബെംഗളൂരു റീജണൽ ഓഫീസും തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റേറ്റ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ അധ്യക്ഷനായി. സ്റ്റേറ്റ് സെക്ഷൻ ഓഫീസർ സോഫ്ജി എസ്. ഭദ്രൻ, അസിസ്റ്റന്റ് മാനേജർ സെയ്ദ് അലി അഹമ്മദ് ഷാ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ കോഴിക്കോട് ജില്ലാ പ്രോജക്ട് മാനേജർ എൻ എസ് അജിഷ എന്നിവർ സംസാരിച്ചു.

ലഭ്യമായ സേവനങ്ങൾ

പുതിയ ആധാർ എൻറോൾമെന്റ്, ആധാർ വിവരങ്ങളിലെ തിരുത്തൽ, ഫോട്ടോ, വിരലടയാളം, ഐറിസ് ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ, പരാതി പരിഹാരം എന്നിവ കേന്ദ്രത്തിൽ ലഭിക്കും.

പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് 5:30 വരെയാണ് പ്രവർത്തനസമയം. bookappointment.uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സേവനങ്ങൾ എളുപ്പത്തിൽ നേടാം.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags