എലത്തൂർ മണ്ഡലത്തിൽ പൊതുഗതാഗത സൗകര്യം വിപുലീകരിക്കാൻ രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ വാങ്ങുന്നതിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്.
തുക അനുവദിച്ചതിന്റെ രേഖകൾ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എം.എൽ.എ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി.
മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഫണ്ട് അനുവദിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി. പുതിയ ബസ്സുകൾ സർവീസ് തുടങ്ങുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാകും.
ചടങ്ങിൽ എൻ.പി. ബിജേഷ്, അജയൻ കിഴക്കുമുറി തുടങ്ങിയവർ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala