ഇ-20 പെട്രോൾ ഗുണനിലവാരം: ഇടുക്കിയിലെ പമ്പിൽ പരിശോധന | Keraladesham

November 18, 2026
web-logo
കേരളം

ഇ-20 പെട്രോൾ ഗുണനിലവാരം: ഇടുക്കിയിൽ കട്ടപ്പന-ഇരട്ടയാർ റൂട്ടിലെ പമ്പിൽ പരിശോധന, സാമ്പിൾ ലാബിലേക്ക്

1 minute read
Nov 17, 2026
news-image-1
Font Size:
18 px
Share :

ഇ-20 പെട്രോളിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി ഇടുക്കി താലൂക്കിലെ കട്ടപ്പന-ഇരട്ടയാർ റൂട്ടിൽ പ്രവർത്തിക്കുന്ന നയാര പമ്പിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ സജിമോൻ ജേക്കബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ശേഖരിച്ച സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ കെമിക്കൽ ലാബിലേക്ക് കൈമാറി. ലാബിൽ നിന്നുള്ള ഫലം ലഭിക്കുന്ന മുറയ്ക്ക് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

റേഷനിംഗ് ഇൻസ്പെക്ടർമാരായ നോബി ജേക്കബ്, ബിൻസി മാത്യൂ, ലത വി, മെറീന ജോൺ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags