Arts and Culture

UNESCO City of Literature : യുനെസ്‌കോ സാഹിത്യ നഗര പദവി സ്വന്തമാക്കി കോഴിക്കോട് – 2023

UNESCO City of Literature

കോഴിക്കോട്: എം.ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ സാഹിത്യ ലോകത്തെ കുലപതിമാരുടെ സ്വന്തം നഗരമായ കോഴിക്കോടിന് യുനെസ്‌ക്കോ സാഹിത്യ നഗരം പദവി. സംഗീതത്തില്‍ മധ്യ പ്രദേശ് നഗരമായ ഗ്വാളിയോറിന് ഈ പദവിയുണ്ട്.
സാഹിത്യത്തിനും സാംസ്‌കാരിക രംഗത്തിനും നല്‍കിയ സംഭാവനകളാണ് കോഴിക്കോടിന് അംഗീകാരമായത്. ക്രിയേറ്റിവ് സിറ്റിസ് നെറ്റ്‌വര്‍ക്കിലാണ് സാഹിത്യത്തില്‍ കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടത്.

Also Read… കേരളപ്പിറവി ദിനാശംസകൾ!

രാജ്യത്ത് തന്നെ ആദ്യമായാണ് യുനെസ്‌ക്കോ പട്ടികയില്‍ സാഹിത്യരംഗത്ത് ഒരു നഗരം ഇടം പടിക്കുന്നത്. കിലയാണ് കോഴിക്കോടിന്റെ സാഹിത്യ നഗരം പദ്ധതിക്ക് തുടക്കമിട്ടത്. വിവിധ പരിപാടികള്‍ അവര്‍ ഇതുമായി ബന്ധപ്പെട്ട് ആസുത്രണം ചെയ്തിരുന്നു. യുനെസ്‌ക്കോ പ്രതിനിധികളും നഗരത്തിലെത്തിയിരുന്നു.

Also read… FIFA World Cup – 2034 ഫുട്‌ബോൾ ലോകകപ്പ് സൗദി മണ്ണിലേക്ക്

കുട്ടികളുടെ പാര്‍ലമെന്‍ര് ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികള്‍ നടന്നു. കോര്‍പ്പറേഷന്റെ രണ്ട് വര്‍ഷത്തെ പ്രയത്‌ന ഫലമായാണ് ഈ നേട്ടമെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു.

Show More
Back to top button