Health

Rat Fever : എലിപ്പനി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് : ഒരു മാസത്തിനിടെ മരിച്ചത് 50 പേര്‍

Rat Fever: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം എലിപ്പനി മൂലം 220 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധ കൂടുതലായി കണ്ടുവരുന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലാണ്.

ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

Also Read… Telegram Piracy – ടെലിഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നവര്‍ക്ക് എട്ടിന്‍റെ പണി വരുന്നു  

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

Rat Fever ലക്ഷണങ്ങൾ 

എലിപ്പനിക്ക് പല ലക്ഷണങ്ങളുണ്ട്.

∙ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാവാം.
∙ ശക്തമായ തലവേദന

∙ ശക്തമായ പേശീവേദന. കാൽമുട്ടിന് താഴെയുള്ള പേശികളിലും നടുവിനും ആണ് വേദന കൂടുതൽ അനുഭവപ്പെടുന്നത്.

∙ കണ്ണിനു ചുവപ്പുനിറം. കണ്ണുകൾ ചുവന്ന് വീർക്കുന്നു. കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകുന്നു. ഇതിനു കാരണം പനിക്കൊപ്പം കണ്ണുകളിലുണ്ടാവുന്ന രക്തസ്രാവമാണ്. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായ ഇത് ഉണ്ടാവുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടായിട്ടുണ്ടെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതുമാണ്.

∙ മഞ്ഞപ്പിത്തം – ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നിവ മഞ്ഞപ്പിത്ത ലക്ഷണങ്ങളാണ്. ശക്തമായ പനിയോടൊപ്പം മ‍ഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി എന്നിവയും ഉണ്ടാവാം.

∙ ചിലർക്ക് വയറ്റിൽ വേദന, ഛർദി, വയറ്റിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ ഉണ്ടാവാം.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

 

Show More
Back to top button