ഓംപ്രകാശ് മാഥുർ കേരള ഗവർണറായി ചുമതലയേറ്റു | Keraladesham

October 25, 2026
web-logo
സർക്കാർ അറിയിപ്പുകൾ

ഓംപ്രകാശ് മാഥുർ കേരള ഗവർണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്തത് ചീഫ് ജസ്റ്റിസ് സൗമൻ സെൻ

1 minute read
Oct 23, 2026
news-image-1
Font Size:
18 px
Share :

കേരളത്തിന്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി വി ഡി സതീശൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് എന്നിവർ ചേർന്ന് നിയുക്ത ഗവർണറെ വേദിയിലേക്ക് സ്വീകരിച്ചു. ഗവർണറെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചതിന് പിന്നാലെയായിരുന്നു സത്യപ്രതിജ്ഞ.

ചടങ്ങിൽ പ്രമുഖരുടെ നിര

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങ്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, റോജി എം ജോൺ, സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, കെ എ തുളസി എന്നിവർ ചടങ്ങിനെത്തി.

മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ് ജി എസ്, എംപി അടൂർ പ്രകാശ്, എംഎൽഎമാരായ എം വിൻസെന്റ്, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Tags