ISL : വിജയയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ – 2023
കൊല്‍ക്കത്ത: ഐഎസ്എലില്‍ (ISL) വിജയയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ. ഒഡീഷക്കെതിരെ നേടിയ വിജയം ആത്മവിശ്വാസമാക്കി ഇറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് എവേ ഗ്രൗണ്ടില്‍ മത്സരമാണെന്നത് മാത്രമാണ് വെല്ലുവിളി.
Get ISL Official Updates Now : Click here
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം എവേ മത്സരമാണിത്. ആദ്യ മത്സരത്തില്‍ മുംബൈയോട് തോറ്റിരുന്നു. കൊച്ചിയില്‍ മൂന്ന് മത്സരം ജയിച്ചു. ഒരെണ്ണം സമനിലയിലായി.
Also Read…Mumbai Indians : മുംബൈ ഇന്ത്യൻസ് പണി തുടങ്ങി, ആദ്യ താരത്തെ സ്വന്തമാക്കി
10 പോയിന്റുള്ള ടീം നാലാം സ്ഥാനത്താണ്. നാലില്‍ ഒരു മത്സരം മാത്രം ജയിച്ച ഈസ്റ്റ് ബംഗാള്‍ 4 പോയിന്റുമായി 9ാം സ്ഥാനത്തും. അവസാനം ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഈസ്റ്റ് ബംഗാളിനായിരുന്നു ജയം.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ലീഡ് നേടിയ ശേഷമായിരുന്നു ബംഗാളിന്റെ തോല്‍വി. എതിരാളികളെ ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കുന്നത് ഞങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഈസ്റ്റ് ബംഗാള്‍ എഫ്‌സി ഹെഡ് കോച്ച് കാര്‍ലെസ് ക്വാഡ്രാറ്റ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു. (ISL)
Keywords : ISL , ISL 2023 , ISL India