Bike Accident Kasaragod : കാസർകോട് ബോവിക്കാനത്ത് ബസ്സിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
Bike Accident Kasaragod : കാസർകോട് ബോവിക്കാനത്ത് ബസ്സിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം
കാസർകോട്: കാസർകോട് ബോവിക്കാനത്ത് ബസിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. വെള്ളരിക്കുണ്ട് കൊന്നക്കാട് ആശോകച്ചാൽ സ്വദേശി ശരത് ദാമോധരൻ ആണ് മരിച്ചത്. ബോവിക്കാനത്ത് നിന്ന് കാനത്തൂർ പോകുന്ന റോഡിൽ ചിപ്ലിക്കയം ഭജന മഠത്തിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്.
കാസർകോട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന തേജ് എന്ന സ്വകാര്യ ബസ്സിലാണ് സ്കൂട്ടറിടിച്ചത്. അമിത വേഗതയിലെത്തിയ സ്കൂട്ടർ ബസിലിടിക്കുകയായിരുന്നെന്ന് ബസ് യാത്രികർ പറഞ്ഞു. സ്കൂട്ടറിന്റെ മുൻ ഭാഗം ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ട് കഷണമായി പിളർന്നു പോയിരുന്നു.
മരിച്ച ശരത്തിന്റെ തല തകർന്ന നിലയിലായിരുന്നു. ആദൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. അപകടത്തിൽപ്പെട്ട KL79 8628 രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിന്റെ ആർ.സി ബുക്ക് പരിശോധിച്ചാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.